Challenger App

No.1 PSC Learning App

1M+ Downloads

ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

A1,2

B2,4

Cഇവയെല്ലാം തെറ്റ്.

Dഇവയെല്ലാം ശരി.

Answer:

D. ഇവയെല്ലാം ശരി.

Read Explanation:

ദൂരെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ വീഴേണ്ടതിനു പകരം റെറ്റിനക്കു പിന്നിൽ വീഴുന്ന അവസ്ഥയുണ്ടാകുന്ന ഒരു കാഴ്ചവൈകല്യം ആണ് ദീർഘദൃഷ്ടി എന്ന് അറിയപ്പെടുന്നത്. കണ്ണിന്റെ നീളം കുറയുന്നതു മൂലമോ കോർണ്ണിയയുടെയോ കണ്ണിലെ ലെൻസിന്റെയോ വക്രത കുറയുന്നത് മൂലമോ ഇത് സംഭവിക്കാം. ദൂരെയുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും അടുത്തുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്ന അർഥത്തിലാണ് ഇത് ദീർഘദൃഷ്ടി എന്ന് വിളിക്കപ്പെടുന്നത്. ദീർഘദൃഷ്ടി പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.


Related Questions:

Which of the following prevents internal reflection of light inside the eye?
മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?
സാധാരണ കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ തോത് :
'കെരാട്ടോ പ്ലാസ്റ്റി' എന്ന ശസ്ത്രക്രിയ ഏതവയവവുമായി ബന്ധപ്പെട്ടതാണ് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?